കാലടി: തിരുവൈരാണിക്കുളം യുവജന സമാജം ഗ്രാമീണ വായനശാല നടത്തിയ ചിത്രരചന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടത്തി. സബ് ജൂനിയർ വിഭാഗത്തിൽ യാസിൻ ഷമീർ, ജൂനിയർ വിഭാഗത്തിൽ അമീന മർജാൻ, സീനിയർ വിഭാഗം രാജേഷ്.ആർ എന്നിവർ വിജയികളായി. ചിത്രകലാ അദ്ധ്യാപകൻ രാജീവ് മത്സരങ്ങൾക്ക് നേതൃത്വം ഫലപ്രഖ്യാപനം നടത്തി. വിജയികൾക്ക് കാഷ് അവാർഡ് നൽകുമെന്ന് വായനശാല പ്രസിഡന്റ് പ്രസൂൺ കുമാർ, സെക്രട്ടറി കെ.ജി. പ്രവീൺ കുമാർ എന്നിവർ പറഞ്ഞു.