-dharmma-chaithanya
തൃപ്പൂണിത്തുറഎസ് എന്‍ ജൂങ്ഷനിലെ ഗുരുമണ്ഡപത്തിന്ശിവഗിരി മഠത്തിനു കീഴിലെ കോട്ടയം കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ ശിലാസ്ഥാപനം നടത്തുന്നു

തൃപ്പൂണിത്തുറ: എസ്.എൻ.ജംഗ്ഷനിലെ പുതിയ ശ്രീനാരായണ ഗുരു മണ്ഡപത്തിന്റെ ശിലാസ്ഥാപനം കോട്ടയം കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ നിർവഹിച്ചു. ഇവിടെയുണ്ടായിരുന്ന ഗുരുമണ്ഡപം മെട്രോ റെയിൽ പദ്ധതിക്കായി നീക്കം ചെയ്യേണ്ടിവന്നതിനെ തുടർന്നാണ് പുതിയത് നിർമ്മിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, കൺവീനർ പി.ഡി.ശ്യാംദാസ്, മുൻ മന്ത്രി കെ ബാബു ,കോ ഓർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ എൽ.സന്തോഷ്, ചീഫ് കോർഡിനേറ്ററും നടമ ശാഖാ പ്രസിഡന്റുമായ അഡ്വ.പി.രാജൻ ബാനർജി,സെക്രട്ടറി ഇ.എസ്.ഷിബു , ജോയിന്റ് കൺവീനർമാരായ എം.ഡി അഭിലാഷ്,എം. ആർ സത്യൻ, ഉണ്ണി കാക്കനാട്, സുധീർകുമാർ ചോറ്റാനിക്കര തുടങ്ങിയവർ പങ്കെടുത്തു.

എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ വിവിധ ശാഖായോഗങ്ങളും ശ്രീനാരായണ പ്രസ്ഥാനങ്ങളും ചേർന്ന കോ-ഓർഡിനേഷൻ സമിതിക്കാണ് നിർമ്മാണചുമതല. തൃപ്പൂണിത്തുറ ടൗൺ നടമ ശാഖയാണ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്.

പഴയ ഗുരുമണ്ഡപത്തിന് സ്ഥലം നൽകിയ പരേതനായ ചെട്ടുപറമ്പിൽ സി.കെ കരുണാകരന്റെ ഭാര്യ മല്ലിക കരുണാകരനും മകൻ സി .കെ സജീവും ഇതോട് ചേർന്ന് തന്നെ സമർപ്പണമായി നൽകിയ ഭൂമിയിലാണ് അരക്കോടിയോളം രൂപ ചെലവിൽ പുതിയ മണ്ഡപം നിർമ്മിക്കുന്നത്.

പുതിയ ഗുരുമണ്ഡപത്തിലെ ഗുരുദേവന്റെ പൂർണ്ണകായ പഞ്ചലോഹ വിഗ്രഹം സമർപ്പിക്കുന്നത് ഏരൂർ ചാണയിൽ സി.ജി.ശ്രീകുമാറാണ്.