പെരുമ്പാവൂർ: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം കോൺഗ്രസ് കൂവപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പീക്ക് അപ് കേരള പ്രക്ഷോഭം സംഘടിപ്പിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സാബു ആന്റണി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.പി. അൽഫോൻസ്, എം.ഒ. ജോസ്, തോമസ് പൊട്ടോളി, സാജു ജോസഫ്, ബാബു പൂവത്തുംവീടൻ, കെ.ഒ. ഫ്രാൻസിസ്, ഷൈജൻ പാറപ്പുറം, എം.വി. ജോസഫ് എന്നിവർ സംസാരിച്ചു.