പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാല സ്വാതന്ത്ര്യദിനത്തിൽ ഓൺലൈനിൽ ഇ കലോത്സവം സംഘടിപ്പിച്ചു. കിഴക്കമ്പലം എടത്തല പഞ്ചായത്തുകളിലെ എൽ.പി മുതൽ ഹയർ സെക്കൻഡറി വരെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.
കഥ പറയൽ, മാപ്പിളപ്പാട്ട്, സിനിമാഗാനം, നാടൻപാട്ട് ,പ്രസംഗം ലളിതഗാനം, കവിത ചൊല്ലൽ എന്നീ മത്സരങ്ങൾ നടന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ സീത നിർവഹിച്ചു. വായനശാല ഏർപ്പെടുത്തിയ എസ്.എസ്.എൽ.സി, പ്ലസ് ടു ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഓൺലൈൻ വായനാ മത്സരത്തിൽ സംസ്ഥാനതലത്തിൽ ബി ഗ്രേഡ് കരസ്ഥമാക്കിയ വായനശാല ബാലവേദി അംഗം കൃപ റോസ് സാജുവിനെ ആദരിച്ചു. വായനശാല സെക്രട്ടറി മഹേഷ് കെ.എം., പ്രസിഡന്റ് ജേക്കബ് സി. മാത്യു, താലൂക്ക് സെക്രട്ടറി പി.ജി സജീവ്, ഇ കലോത്സവ കോ ഓർഡിനേറ്റർ സി.ജി ദിനേശ്, വൈസ് പ്രസിഡന്റ് പി.വി സുരേന്ദ്രൻ, എം.കെ പ്രസാദ്, രതീഷ് നമ്പ്യാർ, ആദിത്യൻ രതീഷ്, ഓസ്റ്റിൻ സാബു കുരീക്കൽ, പി.കെ ജിനീഷ്, കെ.എം മനോജ്, സാബു പൈലി, ഷാജി ടി.പി, ജയൻ പുക്കാട്ടുപടി, വിൽസൺ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.