കാലടി: ശ്രീമൂലനഗരം എടനാട് ജവഹർലാൽ ലൈബ്രറി ആൻഡ് റീഡിംഗ് റൂം എസ്.എൽ.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് ജോർജ് പെരുമായൻ മെമന്റോ വിതരണം ചെയ്തു. വായനശാല സെക്രട്ടറി കെ.ബി. ഹരി പ്രഭാഷണം നടത്തി.