കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിൽ ഇന്നലെ 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഴുവന്നൂർ പഞ്ചായത്തിലെ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളടക്കം മൂന്നു പേർക്കും, കിഴക്കമ്പലം, കുന്നത്തുനാട്, പൂതൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിൽ പെട്ട ഒരാൾക്കു വീതവുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.