കൊച്ചി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇന്ന് എറണാകുളത്ത് നടത്താനിരുന്ന ഉപവാസം മാറ്റിവച്ചു. ക്വാറന്റെയിനിൽ കഴിയുന്നതിനെ തുടർന്നാണ് ഉപവാസം മാറ്റിയത്. കരിപ്പൂർ വിമാനദുരന്തത്തിൽ കൊവിഡ് സ്ഥിരീകരിച്ച ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്നിവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ വന്നതിനെ തുടർന്നാണ് ക്വാറന്റെയിൻ. ടെസ്റ്റ് ഫലം നെഗറ്റീവാണെങ്കിലും 21 വരെ സ്വയം നിരീക്ഷണത്തിൽ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.