പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ 20 രൂപക്ക് ഉച്ചയൂണ് നൽകുന്ന ജനകീയ ഹോട്ടൽ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ സി.ഡി.എസ്. സംരഭ സഹകരണത്തോടെ ആരംഭിച്ച ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രമ ബാബു നിർവഹിച്ചു. പാഴ്‌സൽ വാങ്ങുന്നവർക്ക് 20 രൂപയ്ക്ക് സ്വാദിഷ്ടമായ ഊണ് ലഭ്യമാകും. പഞ്ചായത്തിലെവിടേയും കുറഞ്ഞ നിരക്കിൽ ഉച്ചയൂണ് പാഴ്‌സൽ എത്തിക്കുന്ന പദ്ധതിയാണ് ഇതോടെ നടപ്പിലാകുന്നത്. സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. സി.ഡി.എസ് ചെയർ പേഴ്‌സൺ റഷീല റഷീദ്, പഞ്ചായത്ത് അംഗങ്ങളായ അൻവർ മരക്കാർ, ജെസി ഷാജു, അൻവർ മുണ്ടേത്ത്, ലിസി, അമ്പിളി ജോഷി, സന്തോഷ്, മിനി സാജൻ, ബിൻസി അശോകൻ, ഫൗസിയ സുലൈമാൻ, ജിനീഷ്, വിലാസിനി സുകുമാരൻ, ബ്ലോക്ക് അംഗങ്ങളായ സിസിലി ഇയോബ്, ഗായത്രി വിനോദ്, മെമ്പർ സെക്രടറി ബി. ജിജി, സി.ഡി.എസ്. അക്കൗണ്ടന്റ് സി.എം. ബീന, സി.ഡി.എസ്. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.