metro

കൊച്ചി: കൊച്ചി മെട്രോയുടെ എസ്.എൻ ജംഗ്ഷൻ -തൃപ്പൂണിത്തുറ പാതയുടെ നിർമ്മാണത്തിന് തുടക്കമായി. തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷൻ വരെ നീളുന്ന 1.16 കിലോമീറ്റർ നിർമ്മാണത്തിന്റെ പൈൽ ലോഡ് ടെസ്റ്റാണ് ഇന്നലെ ആരംഭിച്ചത്.നിലവിലെ റെയിൽവെ മേൽപ്പാലത്തിന് സമാന്തരമായി പാത നിർമ്മിക്കുന്നതുൾപ്പെടെ വെല്ലുവിളി നിറഞ്ഞ ഭാഗമാണിത്. എസ്.എൻ. ജംഗ്ഷന് ശേഷം 152 മീറ്റർ റേഡിയസ് വളവിലാണ് പാത നിർമ്മിക്കേണ്ടത്. 60 മീറ്റർ പ്രത്യേക സ്പാൻ നിർമ്മിക്കാനാണ് മെട്രോയുടെ പദ്ധതി. പ്രത്യേക സ്റ്റീലുകൾ കൊണ്ട് ഗ്രൈഡറുകൾ നിർമ്മിക്കും.

തൃപ്പൂണിത്തുറ വരെ മെട്രോ നിശ്ചിത സമയത്തിനകം എത്തിക്കുകയാണ് ലക്ഷ്യമെന്ന് കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ അൽക്കേഷ് കുമാർ ശർമ്മ പറഞ്ഞു.