കിഴക്കമ്പലം: കൊവിഡിനെ തോൽപ്പിച്ച് കിഴക്കമ്പലം സ്വദേശിനിയായ 94 കാരിയും ആശുപത്രി വിട്ടു.ഒരാഴ്ച്ചയിലേറെയായി ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധയാണ് രോഗത്തെ അതിജീവിച്ചത്. ഹൃദയ സംബന്ധമായ അസുഖം കലശലായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ നടത്തിയ പരിശോധനയിൽ കഴിഞ്ഞ 6നാണ് വൃദ്ധയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവരുമായി സമ്പർക്കത്തിലായ അടുത്ത ബന്ധുക്കളടക്കം 18 പേരെ സ്വന്തം വീടുകളിൽ നിരീക്ഷണത്തിലാക്കിയിരുന്നു .ഇവരുടെ എല്ലാവരുടെയും ഫലം നെഗ​റ്റീവായി .ഇതോടെ കിഴക്കമ്പലം ഏഴാം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കാൻ ആരോഗ്യ വിഭാഗം ശുപാർശ നൽകി.