പറവൂർ : കൊവിഡ് ബാധിച്ചു മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ചു. കൊട്ടുവള്ളിക്കാട് തറയിൽ ജീവന്റെ ഭാര്യ വൃന്ദാകുമാരിയാണ് (54) മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കാൻസറിന് ചികിത്സയിൽ കഴിയുന്ന സമയത്താണ് കൊവിഡ് ബാധിച്ചത്. സംസ്കാരം പറവൂർ തോന്ന്യകാവ് ശ്മശാനത്തിൽ നടത്തി. വടക്കേക്കര പഞ്ചായത്തിലെ എമർജൻസി റസ്പോൺസ് ടീമാണ് സംസ്കാരം നടത്തിയത്. മകൾ: മൃദുല. മരുമകൻ: അരുൺ.