കൊച്ചി: ജനതാദൾ (യു.ഡി.എഫ്) സെക്രട്ടറി ജനറൽ പ്രൊഫ. ഡോ. ജോർജ് ജോസഫ്, ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ്, ട്രഷറർ അഡ്വ. മോഹൻദാസ് എന്നിവർ ആർ.ജെ.ഡിയിൽ ചേർന്നതായി സംസ്ഥാന അദ്ധ്യക്ഷയും ദേശീയ സെക്രട്ടറിയുമായ അനു ചാക്കോ അറിയിച്ചു. നൂറിലേറെ പ്രവർത്തകരും ആർ.ജെ.ഡിയിൽ ചേരും. കൊവിഡ് നിയന്ത്രണങ്ങൾ മൂലം ലയനസമ്മേളനം ഒഴിവാക്കുകയാണെന്ന് അവർ പറഞ്ഞു.