govindan
ബി​..ഗോവി​ന്ദൻ

കൊച്ചി: ഭീമ ജൂവലറിയുടെ ചെയർമാനും സ്വർണ വ്യപാര രംഗത്തെ പ്രമുഖനുമായ ഡോ. ബി. ഗോവിന്ദന് ജെം ആൻഡ് ജൂവലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ (ജി.ജെ ഇ .പി.സി.) കോഹിനൂർ ഒഫ് ഇന്ത്യ പുരസ്കാരം സമ്മാനിച്ചു. സാമൂഹിക പ്രതിബദ്ധതയോടെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഡോ. ബി. ഗോവിന്ദൻ നൽകിവരുന്ന സംഭാവനകൾക്കുള്ള അംഗീകാരമായിട്ടാണ് ഈ പുരസ്കാരം, കൊവിഡ് പ്രോട്ടോക്കോളുകൾ കണക്കിലെടുത്ത് ഓൺലൈനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഡോ. ബി. ഗോവിന്ദൻ അവാർഡ് ഏറ്റുവാങ്ങി.

ഡോ. ബി. ഗോവിന്ദന്റെ നേതൃത്വത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ഭീമക്ക് നിസ്തുലമായ സംഭാവനകൾ നൽകാനായി.