cvj
ഐക്കരനാട് പഞ്ചായത്തിൽ സി.വി.ജെ ഫൗണ്ടേഷന്റെ കർഷക ദിനം സിന്തൈ​റ്റ് ഇൻഡസ്ട്രീസ് എം.ഡി ഡോ.വിജു ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി :ഐക്കരനാട് പഞ്ചായത്തിലെ സിന്തൈ​റ്റ് ഇൻഡസ്ട്രീസിന്റെ സാമൂഹിക ക്ഷേമ വിഭാഗമായ സി.വി.ജെ ഫൗണ്ടേഷൻ കർഷക ദിനം ആചരിച്ചു. സി.ആർ.ഐ.എസ് (ക്രിസ്) സംഘടനയുമായി ചേർന്നു നടപ്പാക്കി വരുന്ന ഗ്രാമോദയ പദ്ധതിയിൽ കർഷക ദിനത്തിൽ വൃക്ഷത്തൈ വിതരണവും, കർഷകരെയും ആദരിച്ചു. സിന്തൈ​റ്റ് ഇൻഡസ്ട്രീസ് എം.ഡി ഡോ.വിജു ജേക്കബ് ഉദ്ഘാടനം ചെയ്തു.ശുചീകരണ പ്രവർത്തനങ്ങളും വൃക്ഷ തൈകൾ നടുന്നതിന്റെ തുടക്കവും ചടങ്ങിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു അദ്ധ്യക്ഷനായി. ക്രിസ് ഡയറക്ടർ എബ്രാഹാം മാത്യു,ഗ്രാമോദയ പ്രൊജക്റ്റ് മാനേജർ ലിസി ജേക്കബ്, ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ പ്രസിഡന്റ് എൻ.കെ.മനോജ്, റെസിഡെന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സി പൗലോസ് എന്നിവർ സംസാരിച്ചു.