കൊച്ചി : രണ്ട് ജുഡിഷ്യൽ ഒാഫീസർമാരും രണ്ട് ഹൈക്കോടതി അഭിഭാഷകരുമുൾപ്പെടെ നാലുപേരെ കേരള ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളിജിയം കേന്ദ്രസർക്കാരിന് ശുപാർശ നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി കരുണാകരബാബു, എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി കൗസർ എടപ്പഗത്ത്, ആലുവ സ്വദേശിയായ അഡ്വ. മുരളി പുരുഷോത്തമൻ, തൃക്കാക്കര സ്വദേശിയായ അഡ്വ. എ.എ. സിയാദ് റഹ്മാൻ എന്നിവരുടെ പേരുകളാണ് ശുപാർശ ചെയ്തത്. സുപ്രീംകോടതിയുടെ ശുപാർശയിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്.