കൊങ്ങോർപ്പിള്ളി: കൊങ്ങോർപ്പിള്ളി, ആലങ്ങാട്, നീറിക്കോട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ പലവ്യഞ്ജനക്കിറ്റിന്റെ വിതരണ ഉദ്ഘാടനം എറണാകുളം ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ജി. ഹരി അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ മുൻ ചെയർമാൻ എം.കെ. ബാബു വിതരണ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം മനോജ്, ജെയിൻ ജെ. മൂലൻ, ബാങ്ക് എം.ഡി വി.എ. ഹക്കീം, വാർഡ് മെമ്പർ ജാൻസി ദേവസിക്കുട്ടി എന്നിവർ സംസാരിച്ചു. കൊങ്ങോർപ്പിള്ളി ബാങ്ക് ഇത്തവണ കിറ്റുകൾ സഹകാരികളുടെ വീട്ടുപടിക്കൽ നേരിട്ടെത്തിക്കുകയാണ്.