കോലഞ്ചേരി: മൂവാറ്റുപുഴ മുനിസിപ്പൽ മുൻ സെക്രട്ടറി മഴുവന്നൂർ മംഗലത്തുനട ചെങ്ങനാമഠത്തിൽ സി.വി. പൗലോസ് (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ: വിജയമ്മ. മക്കൾ: ആദിസൺ (അയർലാൻഡ്), അലക്സ് (ബഹ്റിൻ), എമി (അദ്ധ്യാപിക - മാർ സ്റ്റീഫൻ വി.എച്ച്.എസ്.എസ്, വാളകം). മരുമക്കൾ: സിമി (അയർലാൻഡ്), ജെയ്സി (ബഹ്റിൻ), ഗീവർഗീസ് (മാനേജർ, എസ്.ബി.ഐ, മുട്ടം).