നെടുമ്പാശേരി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ ആഗസ്റ്റ് 28 മുതൽ സെപ്തംബർ 27 വരെ കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് വിമാന സർവീസ് നടത്തും. വെള്ളി, ഞായർ ദിവസങ്ങളിൽ ഓരോ സർവീസ് വീതം ഉണ്ടാകും. ലണ്ടനിൽ നിന്നുള്ള വിമാനം എഐ 1186 ഞായറാഴ്ചകളിൽ പുലർച്ചെ 12.15ന് കൊച്ചിയിലെത്തും. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.20ന് ലണ്ടനിലേക്ക് തിരിക്കും. രണ്ടാമത്തെ സർവീസ് വെള്ളിയാഴ്ച പുലർച്ചെ നാലിന് കൊച്ചിയിൽ ഇറങ്ങും. അതേ ദിവസം വൈകിട്ട് ആറിന് തിരികെ പുറപ്പെടും.