accident
കനായിൽ പുതഞ്ഞ ലോറി ഉയർത്തുന്നതിനിടെ ക്രെയിൻ മറിഞ്ഞ നിലയിൽ

ആലുവ: ആലുവയിൽ കാനയിൽ പുതഞ്ഞ ചരക്കു ലോറി ഉയർത്തുന്നതിനിടെ ക്രെയിൻ മറിഞ്ഞു. ആലുവ ജലശുദ്ധീകരണശാലയിലേയ്ക്ക് ആലുവുമായെത്തിയ ലോറി കാറിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ലോറി കാനയിലേയ്ക്ക് ചരിഞ്ഞത്. തുടർന്നാണ് ലോറി ഉയർത്താൻ ക്രെയിൻ എത്തിയത്. എന്നാൽ ക്രെയിൻ ഭാരം താങ്ങാൻ കഴിയാതെ റോഡിൽ മറിഞ്ഞുവീഴുകയായിരുന്നു. ഭാരം ക്രമീകരിക്കുന്നതിനായി ഡ്രൈവർ ഉൾപ്പടെ ആറുപേർ ക്രെയിനിന്റെ കാബിനിൽ ഉണ്ടായിരുന്നു. ക്രെയിൻ മറിഞ്ഞെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ലോറി ചരിഞ്ഞത്. പന്ത്രണ്ടര ടൺ ആലമാണ് ലോറിയിലുണ്ടായിരുന്നത്.
ലോറി ഉയർത്താൻ ആദ്യം ജെ.സി.ബി എത്തിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് പന്ത്രണ്ട് ടൺ ഭാരം വഹിക്കുന്ന ക്രെയിൻ കൊണ്ടുവന്നത്. എന്നാൽ ആ ക്രെയിനും മറിഞ്ഞതോടെ 18 ടൺ ഭാരമുള്ള ക്രെയിൻ എത്തിച്ചു. രാത്രി ഒൻപത് മണിയോടെയാണ് ലോറിയും മറിഞ്ഞ ക്രെയിനും ഉയർത്തിയത്. ജലം ശുദ്ധീകരിക്കുന്നതിനായാണ് ആലം ഉപയോഗിക്കുന്നത്.