mary-anitha

ഉദയംപേരൂർ : കൊവിഡ് ബാധിച്ച് ചികിത്സയിലായ ദമ്പതികളുടെ ആറുമാസം പ്രായമായ കുഞ്ഞിനെ പരിപാലിച്ച ശേഷം മാതാപിതാക്കൾക്ക് കൈമാറി ലോകത്തിന് നന്മയുടെ സന്ദേശം കൈമാറിയ സന്നദ്ധ പ്രവർത്തക ഡോ. മേരി അനിതയെ ഉദയംപേരൂർ പ്രിയദർശിനി സാംസ്കാരികവേദി ആദരിച്ചു. വേദി പ്രസിഡന്റ് ബാരിഷ് വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ ഉപഹാരം കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറി രാജു.പി.നായർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജയൻ കുന്നേൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബൻ ജോൺ, ബെന്നി എബ്രഹാം, അജി ജോർജ് , അഖിൽ കൃഷ്ണൻ, എം.ബി. അജേഷ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.