കൊച്ചി: ന്യൂനപക്ഷവകുപ്പിന്റെയും ന്യൂനപക്ഷകമ്മിഷന്റെയും ക്ഷേമപദ്ധതികൾ, ആനുകൂല്യങ്ങൾ, സ്‌കോളർഷിപ്പുകൾ എന്നിവ കേരളത്തിൽ വിതരണം ചെയ്യുന്നതിൽ ന്യൂനപക്ഷകമ്മിഷൻ കാണിക്കുന്ന ക്രൈസ്തവരോടുള്ള അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷൻ ( കെ.സി.എഫ്) സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കമ്മിഷൻ ചെയർമാൻ ബിഷപ്പ് ഡോ. ജോർജ്ജ് മഠത്തികണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മിറ്റി ചെയർമാൻ ബിഷപ്പ് ഡോ. സാമുവൽ മാർ ഐറേനിയസ് അനുഗ്രഹപ്രഭാഷണം നടത്തി.