കൊച്ചി : വിദ്യാഭ്യാസ മേഖലയിലെ നവീകരണത്തിന് അംഗീകാരം നൽകുകയെന്ന ലക്ഷ്യത്തോടെ രാജഗിരി മീഡിയ ഏർപ്പെടുത്തിയ പ്രഥമ പള്ളിക്കൂടം ദേശീയ അവാർഡ് നാഗാലാൻഡിലെ ചെസോർ ഗ്രാമത്തിലെ സെന്റ് ക്രിസ്റ്റഫർ സ്‌കൂൾ അർഹരായി. വെള്ളിമെഡൽ ഹരിയാനയിലെ ഡി.എ.വി. പബ്ലിക് സ്‌കൂളും വെങ്കലം കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലെ സി.എം.ഐ ക്രൈസ്റ്റ് സ്‌കൂളും കരസ്ഥമാക്കി.

അവാർഡ് ജേതാക്കൾക്ക് യഥാക്രമം ഒരു ലക്ഷം, 50,000, 25,000 രൂപയും ഫലകവും ലഭിക്കും. ഫെഡറൽ ബാങ്ക് സി.എസ്.ആർ. പദ്ധതിയുടെ സഹായത്തോടെയാണ് അവാർഡ് ഏർപ്പെടുത്തിയത്. കൊവിഡ് കാലമായതിനാൽ സൂം മീറ്റിംഗിലൂടെയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മന്റ് ഡീൻ പ്രൊഫ. രുദ്രസെൻ ശർമ്മ, ഫെഡറൽ ബാങ്ക് സി.എസ്.ആർ. തലവൻ രാജു ഹോർമിസ്, എക്‌സിക്യുട്ടിവ് വൈസ് പ്രസിഡന്റ് ജോസ് കെ. മാത്യ, രാജഗിരി മീഡിയ ഡയറക്ടർ ഫാ. വർഗീസ് പന്തലൂക്കാരൻ തുടങ്ങിയവർ പങ്കെടുത്തു.