കൊച്ചി: നഗരസഭയിലെ കണ്ടെയ്ൻമെന്റ് മേഖലകളിൽ നിന്ന് വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷിച്ചവർ വിട്ടുപോയ രേഖകൾ ഓൺലൈനിൽ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. ഹിയറിംഗ് നോട്ടീസ്, ഒപ്പിട്ട അപേക്ഷയുടെ പ്രിന്റൗട്ട്, വയസ് തെളിയിക്കുന്ന രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയിൽ ഏതെങ്കിലും സമർപ്പിക്കാത്തവർ ഹിയറിംഗ് തിയതിക്ക് മുമ്പ് മെയിൽ ചെയ്യണം. വിലാസം : kochielection2020@gmail.com