കൊച്ചി: മുളന്തുരുത്തി, ഓണക്കൂർ പള്ളികൾ സർക്കാർ ഏറ്റെടുത്തതിനെതിരെ യാക്കോബായ സഭാംഗങ്ങൾ കറുത്ത ബാഡ്‌ജ് ധരിച്ച് പള്ളികൾക്ക് മുമ്പിൽ പ്രതിഷേധിച്ചു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിശ്വാസികൾ പ്രതിഷിച്ചത്. മെത്രാപ്പോലീത്തമാരും വൈദികരും സഭാ സമിതി ഭാരവാഹികളും വിവിധ പള്ളികൾക്ക് മുമ്പിൽ അണിനിരന്നു. സഭാ വർക്കിംഗ് കമ്മിറ്റി തീരുമാനപ്രകാരമായിരുന്നു പ്രതിഷേധം. കൊവിഡ് കാലത്ത് വിശ്വാസികൾ പള്ളിയിലില്ലാത്ത നേരം നോക്കി പൊലീസും ഭരണാധികാരികളും യാക്കോബായസഭയുടെ പുരാതന ദേവാലയങ്ങൾ ഏറ്റെടുത്തതിൽ വർക്കിംഗ് കമ്മിറ്റി പ്രതിഷേധിച്ചു. തിങ്കളാഴ്ചയാണ് രണ്ടു പള്ളികളും സർക്കാർ ഏറ്റെടുത്തത്.