കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളം ജില്ലയിൽ ഒരു മരണം കൂടി. കോതമംഗലം തോണിക്കുന്നേൽ ടി.വി. മത്തായി (67) യാണ് മരിച്ചത്.
എറണാകുളം മെഡിക്കൽ കോളേജിൽ ഇന്നലെ രാവിലെയായിരുന്നു മരണം.ഹൃദ്രോഗവും രക്തസമ്മർദ്ദവും വൃക്കരോഗവും ബാധിച്ചിരുന്നു. കൊവിഡ് മൂലമാണോ മരണമെന്ന് സ്ഥിരീകരിക്കാൻ സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു.