കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ ലീഡർ ടോക്‌സിൽ 'തിരഞ്ഞെടുപ്പ്; നമ്മുടെ ജനാധിപത്യത്തിന്റെ തൂണുകളിലൊന്ന്, സമഗ്ര കാഴ്ചകൾ' എന്ന വിഷയത്തിൽ ഇന്ത്യൻ മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ വി എസ് സമ്പത്ത് പ്രഭാഷണം നടത്തി.ലോകത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് പ്രക്രിയകളിലൊന്ന് നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ. ആദ്യ തിരഞ്ഞെടുപ്പ് മുതൽ പ്രായപൂർത്തി വോട്ടവകാശം നടക്കുന്ന രാജ്യത്ത് ആദ്യം 21ഉം പിന്നീട് 18 ഉമായി വോട്ടവകാശത്തിന്റെ പ്രായം നിശ്ചയിച്ചു. 2014 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നടൻ മമ്മൂട്ടി ഉൾപ്പെടെ പ്രമുഖരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും ഒഴിവായി. വോട്ടു ചേർക്കാനും പട്ടിക പരിശോധിക്കാനുമുള്ള സമയത്ത് അത് നിർവഹിച്ചാൽ ഇതൊഴിവാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിബു പുന്നൂരാൻ, സീനിയർ വൈസ് പ്രസിഡന്റ് മാധവ് ചന്ദ്രൻ, എസ് രാജ്‌മോഹൻ നായർ, കെ ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.