അങ്കമാലി: കർഷക ദിനത്തോടനുബന്ധിച്ച് ബി.ജെ.പി. കറുകുറ്റി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരെ ആദരിച്ചു. ബി.ജെ.പി.അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മനോജ്, ജനറൽ സെക്രട്ടറി ഇ.എൻ.അനിൽ, കർഷക മോർച്ച ജില്ലാ സെക്രട്ടറി ടി.ആർ.ബിജു, ബി.ജെ.പി.കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ശശി, കർഷകമോർച്ച നിയോജക മണ്ഡലം സെക്രട്ടറി സജി ഞാലൂക്കര, ബി.ജെ.പി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു കരിക്കാട്ടുവിള ,സെക്രട്ടറി സുഭാഷ് , ചന്ദ്രൻ ,സണ്ണി പള്ളിയാൻ എന്നിവർ പങ്കെടുത്തു.