പിറവം: നിയോജകമണ്ഡലത്തിലെ കർഷകദിന പരിപാടി ഓൺലൈനിലൂടെ അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. 12 പഞ്ചായത്തുകളിലും കൃഷിഭവനിൽ നടന്ന ചടങ്ങിൽ ഓൺലൈനിലൂടെ എം.എൽ.എ പങ്കെടുത്തു.കർഷക ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിലൂടെ മുഖ്യമന്ത്രിയും കൃഷിമന്ത്രിയും നിർവഹിച്ചു. പ്രകൃതിക്ഷോഭത്തിലും മഴക്കെടുതിയിലും കർഷകർക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്നും, കർഷകരെ സംരക്ഷിച്ചു നിർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണന്നും കർഷകദിന പരിപാടി ഉദ്ഘാടനം ചെയ്തു അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു.