ആലുവ: പാലിയേറ്റീവ് കെയർ രംഗത്ത് വർഷങ്ങളായി സൗജന്യ സേവനം ചെയ്യുന്ന മുജീബ് കുട്ടമശ്ശേരിയെ മുസ്ലിം യൂത്ത് ലീഗ് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. 2011 മുതൽ ആലുവ അൻവർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക് വാളണ്ടിയറാണ്. നിലവിൽ ജോയിൻ സെക്രട്ടറിയാണ്.
ലൈഫ് കെയർ ഫൗണ്ടേഷൻ ചെയർമാൻ, ജില്ലാ പാലിയേറ്റീവ് കെയർ കൺസോർഷ്യം വൈസ് പ്രസിഡന്റ്, ഐ. എ. പി. കേരള സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. മുസ്ലീം യൂത്ത് ലീഗ് ആലുവ മണ്ഡലം സെക്രട്ടറിയുമാണ്. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വാർഡംഗം സാഹിദ അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം വി.കെ. മുഹമ്മദ് ഹാജി, മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ, പഞ്ചായത്തംഗം എൽസി വർഗീസ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.എ. മുജീബ്, എം.ആർ. അനിൽ കുമാർ, അൻസാർ ഗ്രാന്റ്, ഇസ്ഹാക് മാനാടത്ത്, റാഫി കുന്നപ്പിള്ളി, യൂത്ത് ലീഗ് ആലുവ മണ്ഡലം ജനറൽ സെക്രട്ടറി വി.എം നാസർ, സുധീർ കുന്നപ്പിള്ളി എന്നിവർ സംസാരിച്ചു.