കടുങ്ങല്ലൂർ: കേന്ദ്ര, സംസ്ഥാന സർക്കാരിന്റെയും സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തി ജലജീവൻ മിഷൻ പദ്ധതി പ്രകാരം ആദ്യഘട്ടമെന്ന നിലയിൽ കടുങ്ങല്ലൂർ പഞ്ചായത്തിലെ 11, 12, 13, 14 ,15 ,16 എന്നീ വാർഡുകളിൽ കേരള വാട്ടർ അതോറിറ്റിയുടെ ഗാർഹിക കണക്ഷൻ ഇല്ലാത്ത എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള ഗാർഹിക കണക്ഷൻ നൽകും. ഓരോ ഗുണഭോക്താവും ചെലവിന്റെ 10 ശതമാനം വഹിക്കണം. ബാക്കി തുക പഞ്ചായത്തും അതോറിറ്റിയും വഹിക്കും. ആവശ്യക്കാർ പഞ്ചായത്തുമായോ വാർഡുമെമ്പർമാരുമായോ ബന്ധപ്പെടണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.