കരുമാലൂർ: വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് 20 മുതൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യും. റേഷൻ കാർഡിലെ അവസാന അക്കം നമ്പർ കണക്കിൽ ഒന്ന് അക്കമുള്ളവർക്ക് 20 നും 2,3 നമ്പറുകൾ 21നും 4,5 നമ്പരുകൾ 22നും 6, 7 നമ്പരുകൾ 23നും വിതരണം ചെയ്യും. റേഷൻകാർഡും ബാങ്ക് ഐ.ഡി കാർഡും കൊണ്ടുവരണം. കാരുകുന്ന്, യു.സി. കോളേജ്, മില്ലുപടി ,തടിക്കക്കടവ് ,തണ്ടിരിക്കൽ എന്നീ ബ്രാഞ്ചുകളിലായിരിക്കും വിതരണ കേന്ദ്രങ്ങൾ.