കൊച്ചി: കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങളും ഭക്ഷ്യസംസ്‌കരണ യന്ത്രങ്ങളും സബ്‌സിഡി നിരക്കിൽ വാങ്ങുന്നതിന് അപേക്ഷക്ഷണിച്ചു. കർഷകഗ്രൂപ്പുകൾക്കും സംരംഭകർക്കും കർഷകർക്കും അപേക്ഷിക്കാം. കാടുവെട്ട് യന്ത്രം മുതൽ കൊയ്ത്ത് മെതിയന്ത്രം വരെയുള്ള കാർഷികയന്ത്രങ്ങളും ഉപകരണങ്ങളും ഭക്ഷ്യസംസ്‌കരണ യന്ത്രങ്ങളും 40 മുതൽ 80 ശതമാനം വരെ സബ്സിഡിയോടെ ലഭിക്കും. പദ്ധതിയിൽ രജിസ്റ്റർചെയ്ത നിർമാതാക്കൾ, വിതരണക്കാർ എന്നിവരിൽ നിന്നും യന്ത്രം സ്വന്തമാക്കാം. എസ്.സി, എസ്.ടി, വനിത, ചെറുകിട നാമമാത്ര കർഷകർ എന്നിവർക്കാണ് മുൻഗണന. രജിസ്ട്രേഷന് ആധാർ കാർഡ്, ഫോട്ടോ, 2020-21 വർഷത്തെ നികുതി ചീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവ വേണം. താല്പര്യമുള്ളവർ www.agrimachinery.nic.in എന്ന വെബ്സൈറ്റുവഴി നേരിട്ടോ കൃഷി ഓഫീസുകൾ /അക്ഷയ സെന്ററുകൾ എന്നിവ മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിലാസം: കൃഷി അസി: എക്‌സി: എൻജിനീയറുടെ കാര്യാലയം, കാക്കനാട്, എറണാകുളം. ഫോൺ : 8921612801, 9656455460, 80899 30684, 9744147328