പിറവം: കൽക്കരി ഖനികൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, വലിയ തോതിൽ വൈദ്യുതി ചാർജ് വർധനവിനിടയാക്കുന്ന കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി നീക്കം പിൻവലിക്കുക, പൊതുമേഖല വ്യവസായ സ്വകാര്യവത്കരണ നീക്കം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദേശീയ ട്രേഡ് യൂണിയനുകളുടെ ഐക്യവേദി അഹ്വാനം ചെയ്ത ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പിറവത്ത് നടന്ന ധർണ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എൻ.ഗോപി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നിയോജക മണ്ഡലം സെക്രട്ടറി എം.എം.ജോർജ്, സംസ്ഥാന കൗൺസിലംഗം സി.എൻ.സദാമണി, മണ്ഡലം അസി.സെക്രട്ടറി കെ.എം.മത്തായി ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ.ജൂലി സാബു, ബിജു പോൾ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ കെ.സി.തങ്കച്ചൻ, പി.സി.ചാക്കോ, എം.ആർ.പ്ര സാദ്, മനു മാധവൻ, കെ.വി.കുട്ടപ്പൻ എന്നിവർ സംസാരിച്ചു.