കോലഞ്ചേരി: കാർഷിക യന്ത്റവൽക്കരണ ഉപ പദ്ധതിയിലൂടെ കാർഷിക യന്ത്റങ്ങളും ഭക്ഷ്യ സംസ്‌കരണ യന്ത്റങ്ങളും സബ്‌സിഡി നിരക്കിൽ നൽകും.കർഷക ഗ്രൂപ്പുകൾക്കും, സംരംഭകർക്കും,കർഷകർക്കും അപേക്ഷിക്കാം.കാട് വെട്ട് യന്ത്റം മുതൽ കൊയ്ത്ത് മെതിയന്ത്റം വരെയുള്ള കാർഷിക യന്ത്റങ്ങളും ഉപകരണങ്ങളും, ഭക്ഷ്യസംസ്‌കരണ യന്ത്റങ്ങളും 40 മുതൽ 80 ശതമാനം വരെ സബ്‌സിഡിയോടെ ലഭിക്കും. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരിൽ നിന്നും യന്ത്റം സ്വന്തമാക്കാം. എസ്.സി, എസ്.ടി, വനിത,ചെറുകിട നാമമാത്ര കർഷകർ എന്നിവർക്കാണ് മുൻഗണന. രജിസ്ട്രേഷന് ആധാർ കാർഡ്, ഫോട്ടോ, തന്നാണ്ട് വർഷത്തെ നികുതി ചീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവ വേണം. താല്പര്യമുള്ളവർക്കു www.agrimachinery.nic.in എന്ന വെബ്സൈറ്റു വഴി നേരിട്ടോ ,കൃഷി ഓഫീസുകൾ ,അക്ഷയ സെന്ററുകൾ എന്നിവ മുഖേനയോ രജിസ്റ്റർ ചെയ്യാം.വിവരങ്ങൾക്ക് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാക്കനാട് ഓഫീസിൽ ബന്ധപ്പെടണം. 8921 612 801, 80899 30684, 97441 47328 , 96564 55460