മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരളം പദ്ധതിയിൽ 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പ് മുഖേന എറണാകുളം ജില്ലയിൽ പശു , കന്നുകുട്ടി വിതരണം, ശുചിത്വമുള്ള തൊഴുത്ത് നിർമ്മാണത്തിന് ധനസഹായം , കാലിത്തീറ്റ സബ്സിഡി സ്കീം, വാണിജ്യതലത്തിൽ പ്രവർത്തിക്കുന്ന കന്നുകാലി ഫാമുകളിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന് ധനസഹായം എന്നിങ്ങനെ 11 പദ്ധതികൾ നടപ്പിലാക്കുന്നു.
പ്രളയത്തിൽ പക്ഷി മൃഗാദികളോ, തൊഴുത്തോ നഷ്ടപ്പെട്ടതിന്, മൃഗസംരക്ഷണ വകുപ്പിൽ നിന്നാ, റവന്യൂ
വകുപ്പിൽ നിന്നോ എസ്.സി.ആർ.എഫ് മാനദണ്ഡങ്ങൾ പ്രകാരം ധനസഹായം ലഭിച്ച കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യത്തിന് പ്രഥമ പരിഗണന. താൽപര്യമുള്ളവരും 2018-ലെ പ്രളയ ദുരിതം അനുഭവിച്ച ക്ഷീരകർഷകരും പദ്ധതി പ്രയോജനപ്പെടുന്നതിനായി തിരിച്ചറിയൽ രേഖ, 2018-ലെ പ്രളയത്തിന് ധനസഹായം ലഭിച്ചതിന്റെ രേഖ എന്നിവയുടെ പകർപ്പ് സഹിതം , തങ്ങളുടെ പ്രദേശത്തെ മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് നിശ്ചിത മാതൃകയിലെ അപേക്ഷ വാങ്ങി സമർപ്പിക്കേണം.