അങ്കമാലി: ജില്ല കോൺഗ്രസ് കമ്മിറ്റി അംഗവും, ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന പി.വി ജോർജിന്റെ ഏഴാമത് ചരമ വാർഷിക അനുസ്മരണ സമ്മേളനം നടത്തി.
ഐ.എൻ.ടി.യു.സി മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം മുതിർന്ന കോൺഗ്രസ് നേതാവും സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ടി.ഡി പൗലോസ് ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ജോസൺ ആന്റണി അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ഈരാളി ,പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ്, ഷൈബി പാപ്പച്ചൻ, ബിനോയ് പാറയ്ക്ക, സാംസൺ വേലായുധൻ, എം.എം പ്രശാന്ത്, മാർട്ടിൻ പടയാടൻ തുടങ്ങിയവർ സംസാരിച്ചു.