കൂത്താട്ടുകുളം: കൂത്താട്ടുകുളത്തെ കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തിൽ വൈദ്യുതിയില്ലാതിരുന്ന കൂത്താട്ടുകുളം ഹരിജൻ കോളനിയിലെ കണ്ടത്തിൻകര ബിജു .കെ.കെയുടെ
കുടുംബത്തിൽ വൈദ്യുതി എത്തിച്ചു.വയറിംഗ് ജോലികൾ ചെയ്യാൻ പണമില്ലാത്തതിനാൽ വയറിംഗ് ചെയ്യാതെ കിടന്ന വീട് ,ലൈസൻഡ് ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് കെ.എസ്.ഇ.ബി ജീവനക്കാർ വയറിംഗ് ജോലികൾ പൂർത്തീകരിച്ചത്. ബിജുവിന്റ കുട്ടികൾക്ക് പഠനസഹായമായി കെ.എസ്.ഇ.ബി ജീവനക്കാർ ടിവിയും, കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പഠന ഉപകരണങ്ങളും നൽകി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, സി.എൻ.പ്രഭകുമാർ,
കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ സുമംഗല. പി,സബ് എൻജിനീയർമാരായ രാജേഷ്. കെ. ആർ, അജു ജോർജ്ജ്, അജീഷ് ബേബി, കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ ശ്രീധരൻ .പി കെ.രാജേഷ്‌കുമാർ കെ ആർ, ജയൻ കെ എൻ തുടങ്ങിയവർ കുടുംബത്തിന് വൈദ്യുതി നൽകുന്ന ചടങ്ങിൽ പങ്കെടുത്തു.