bjp
കർഷക മോർച്ച ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ മികച്ച കർഷകരെ ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം കെ.ജി. ഹരിദാസ് ആദരിക്കുന്നു

ആലുവ: കർഷക മോർച്ച ആലുവ നിയോജക മണ്ഡലം കമ്മിറ്റി മികച്ച കർഷകരെ ആദരിച്ചു. മോർച്ച ജില്ല ജനറൽ സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് കെ.ആർ. റെജി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം കെ.ജി. ഹരിദാസ് കർഷകരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, പ്രസന്നകുമാർ, പ്രദീപ് പെരുമ്പടന്ന, ഒ.സി. ഉണ്ണികൃഷ്ണൻ, സദാശിവൻ, കണ്ണൻ, മുരളി എന്നിവർ സംസാരിച്ചു.