കൊച്ചി : എൽ.ഡി.എഫ് സർക്കാർ ഓണക്കിറ്റിന്റെ മറവിൽ തട്ടിപ്പ് നടത്തുകയാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആരോപിച്ചു.കിറ്റിൽ പറഞ്ഞ സാധനങ്ങൾ കമ്പോളത്തിൽ നിന്ന് വാങ്ങുമ്പോൾ 369 രൂപയാകും. ഇതേ സാധനങ്ങൾ സപ്ളൈകോ ചില്ലറ വില്പന ശാലയിൽ നിന്നും 320 രൂപയ്ക്ക് ലഭിക്കും. 500 രൂപയുടെ കിറ്റ് നൽകുന്നു എന്നാണ് സർക്കാർ പ്രഖ്യാപനം . ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് കുരുവിള മാത്യൂസ് പറഞ്ഞു