petision
മലയാറ്റൂർ റോഡ് പുറമ്പോക്ക് ഭൂമിഅളന്ന് കുറ്റിവെച്ചതിൽ പരാതിക്കാരൻ പോൾ തിരുതനിത്തിയുടെ പുരയിടഭാഗം

കാലടി: കാലടി മുതൽ മലയാറ്റൂർ വരെയുള്ള പി.ഡബ്ല്യു.ഡി റോഡിന്റെ ഇരുവശങ്ങളിലുമുള്ള പുറമ്പോക്ക് ഭൂമി അളന്ന് കല്ലിട്ട നടപടിയിൽ വ്യാപകമായ തിരിമറി നടന്നതായി പരാതി.മലയാറ്റൂർ തിരുതനത്തി കുടുംബാംഗങ്ങളായ മറിയം പൗലോസ്, പോൾ, ജിനോ, പള്ളിയ്ക്ക മാത്യു ജോസ് എന്നിവരുടെ വസ്തു മേൽ ഒന്നര മീറ്റർ വരെ റോഡിൽ നിന്ന് പുരയിടത്തിലേക്ക് അളന്ന് കുറ്റി സ്ഥാപിച്ചിരിക്കുന്നു. തൊട്ട് ചേർന്നു കിടക്കുന്ന സേവ്യർ വടക്കുംചേരിയുടെ പുരയിടത്തിൽ നിന്നും ഒന്നര മീറ്റർ പുറത്തേക്ക് മാറ്റിയാണ് വകുപ്പു ഉദ്യോഗസ്ഥർ അളവ് നടപടികൾ ചെയ്തിട്ടുള്ളത്.

റോഡ് പുറമ്പോക്ക് ഏറ്റുടുക്കുന്നതുമായി ബന്ധപ്പെട്ട് മലയാറ്റൂർ നീലീശ്വരം മുൻ പഞ്ചായത്തു മെമ്പർ ടി.ഡി.സ്റ്റീഫൻ ഹൈക്കോടതിയിൽ ഹർജി നൽകി വിധി വാങ്ങിയിട്ടുണ്ട്. ഈ വിധി കോർട്ടലക്ഷ്യമായി നിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് റവന്യൂ വകുപ്പിന്റെ നിർദ്ദേശപ്രകാരം പി.ഡബ്ല്യു.ഡി വകുപ്പ്

തിരക്കിട്ട് കുറ്റി സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു.

സേവ്യർ വടക്കുംചേരി പഞ്ചായത്തു പ്രസിഡന്റായിരുന്നപ്പോൾ ഉദ്യേഗസ്ഥരെ സ്വാധീനിച്ച് , പുരയിടത്തിലെ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തിയിരുന്നില്ല. വ്യാപകമായ കൃത്രിമത്വവും ക്രമക്കേടും പരിഹരിച്ചു കിട്ടുന്നതിനു വേണ്ടി ആലുവ തഹസിൽദാർക്ക് നാട്ടുകാർ പരാതി നൽകി.