ആലുവ: ആലുവ താലൂക്ക് വികസന സമിതിയിൽ കേരള കോൺഗ്രസ് (ജേക്കബ്) പ്രതിനിധിയായി പ്രിൻസ് വെള്ളറക്കലിനെ നോമിനേറ്റ് ചെയ്തു. നേരത്തെ പാർട്ടി പ്രതിനിധിയായി സമിതിയിൽ ഉണ്ടായിരുന്ന ഡൊമിനിക്ക് കാവുങ്കൽ ജോണി നെല്ലൂരിനൊപ്പം ജോസഫ് ഗ്രൂപ്പിലേക്ക് മാറിയ സാഹചര്യത്തിലാണ് ജേക്കബ് ഗ്രൂപ്പ് പുതിയ ആളെ ശുപാർശ ചെയ്തത്. ജേക്കബ് ഗ്രൂപ്പിന്റെ ആലുവ നിയോജകമണ്ഡലം പ്രസിഡന്റാണ് പ്രിൻസ് വെള്ളറക്കൽ.