കാലടി: മാണിക്യമംഗലം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം റീക്രിയേഷൻ ക്ലബ്ബ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന് പുസ്തകങ്ങൾ കൈമാറി. പ്രോഗ്രാം ഓഫീസർ ബിമൽ കുമാർ, വോളന്റിയർമാരായ ഗോകുൽ സജീവ്, മരിയ സെബി, ജൂലിയറ്റ്, ലൈബ്രറി സെക്രട്ടറി എ.വിനോദ് എന്നിവർ പങ്കെടുത്തു.