കിഴക്കമ്പലം: ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷകളിൽ സാനിറ്റൈസർ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ വി.ടി ഷാജൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ജിബി പോൾ, വൈസ് പ്രസിഡന്റ് നിസ്സാർർ ഇബ്രാഹിം, റീജിയണൽ ചെയർമാൻ വേണു സി.മേനോൻ, ഡിസ്ട്രിക്ട് ഡയറക്ടർ സാജു പി.വർഗീസ് എന്നിവർ പങ്കെടുത്തു.