ആലുവ: ക്വാറന്റൈയിൻ ലംഘിച്ചതിന് കുറുപ്പംപടിയിൽ മദ്ധ്യവയസ്‌കനെതിരെ പൊലീസ് കേസെടുത്തു. വേങ്ങൂർ തിരുത്താംപിള്ളി ചന്ദ്രശേഖരനെതിരെയാണ് (50) കേസെടുത്തത്. ഇയാളോട് ആരോഗ്യ വിഭാഗം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചെങ്കിലും പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലിസ് എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം നടപടി എടുത്തു. ഇതോടെ ക്വാറന്റൈയിൻ ലംഘനത്തിന് റൂറൽ ജില്ലയിൽ എടുത്ത കേസുകളുടെ എണ്ണം 34 ആയി.