കൊച്ചി: കൊവിഡിന് ശേഷമുള്ള നഗര വികസന കാഴ്ച്ചപ്പാട് തയ്യാറാക്കാൻ ഇന്ത്യ യൂറോപ്യൻ യൂണിയൻ അർബൻ പാർട്ട്ണർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന ഓൺലൈൻ ശില്പശാല മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി, ഗതാഗതം, ഭവന നിർമ്മാണം, ഉത്പാദന പ്രവർത്തനങ്ങൾ, സാമൂഹിക സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. കൊച്ചിയിലേയും യൂറോപ്യൻ യൂണിയനിലേയും വിദഗ്ദ്ധരും തിരഞ്ഞെടുത്ത പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഡോ. പെഡ്രോ ഓർട്ടിസ്, ഡോ. സണ്ണി ജോർജ് (എസ്.സി.എം.എസ് ) ജി.പി. ഹരി (ഡെപ്യൂട്ടി ജനറൽ മേനേജർ, കെ.എം.ആർ.എൽ ), രാജി ആർ. (ജനറൽ മാനേജർ, സി.എസ്.എം.എൽ), വിജയ വെങ്കിട്ടരാമൻ, ഡോ. നിർമല പദ്മനാഭൻ (ഡീൻ, സെന്റ് തെരാസസ് കോളേജ് ), രാജ് നായർ, ഡോ. രാജൻ ചേടമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു. രണ്ടാം ഘട്ടം 25 ന് നടക്കും.