bhaskaran
പ്രൊഫഷണൽ കലാപരിപാടികളുടെ ബുക്കിംഗ് ഏജൻസികളുടെ സംഘടനയായ കെ.പി.പി.ഒ.ഒ സംഘടിപ്പിച്ച ഓണക്കിറ്റി വിതരണം എസ്.എൻ.ഡി.പി യോഗം മേയ്ക്കാട് ശാഖ സെക്രട്ടറി വി.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: പ്രൊഫഷണൽ കലാപരിപാടികളുടെ ബുക്കിംഗ് ഏജൻസികളുടെ സംഘടനയായ കെ.പി.പി.ഒ.ഒ സംഘടിപ്പിച്ച ഓണക്കിറ്റി വിതരണം എസ്.എൻ.ഡി.പി യോഗം മേയ്ക്കാട് ശാഖ സെക്രട്ടറി വി.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. രാജൻ തിരുവാല്ലൂർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. വേണുഗോപാൽ, റോസ് മോഹൻ, ബാബു ചാക്കോ, ജയദേവൻ കോട്ടുവള്ളി, രാജീവ് തത്തപ്പിള്ളി, ശ്രീകാന്ത് എന്നിവർ സംസാരിച്ചു.