പെരുമ്പാവൂർ: പള്ളിക്കവല വിക്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ എസ്.എസ് എൽ സി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് എ.സുലൈമാൻ, കെ.എ.നൗഷാദ് മാസ്റ്റർ എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പ്രദേശത്തെ 3 കുടുംബങ്ങൾക്ക് എൽ.ഇ.ഡി ടിവികൾ നൽകി.ഗ്രാമ പഞ്ചായത്തംഗം സജീന സിദ്ധീഖ് ഏറ്റുവാങ്ങി.