തൃപ്പൂണിത്തുറ: മഹാത്മാഗാന്ധിയുടെ ആശയങ്ങളെ നശിപ്പിക്കുവാൻ ആർക്കും കഴിയില്ലെന്ന് മുൻ മന്ത്രി കെ. ബാബു പറഞ്ഞു. കോൺഗ്രസ് എരൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന്റെ നൂറാം വാ ർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.ഡി. ശ്രീകുമാർ, ആർ. വേണുഗോപാൽ, സി. വിനോദ്, ആനന്ദ്. കെ ഉദയൻ എന്നിവർ സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി ആയിരം വീടുകളിൽ ഗാന്ധിജിയുടെ ചിത്രം വിതരണം ചെയ്തു.