കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ മണ്ണൂരിൽ മില്ലുടമയ്ക്കുണ്ടായ കൊവിഡ് ബാധ, ഇന്നലെ ഇയാളുമായി സമ്പർക്കത്തിൽ പെട്ട രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഒരാൾ മഴുവന്നൂർ സ്വദേശിയും, മറ്റൊരാൾ വാരപ്പെട്ടി സ്വദേശിയുമാണ്. ഇരുവരും മില്ലിലെ ജീവനക്കാരാണ്. ഇതോടെ മണ്ണൂർ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ ഇതു വരെ 19 പേർക്ക് രോഗം സ്ഥിരീകരിച്ചു.നേരത്തെ കൊവിഡ് ബാധിതരായി ചികിത്സയിൽ പോയ മില്ലുടമയും, മകനും പരിശോധന ഫലം നെഗറ്റീവ് ആയതോടെ തിരിച്ച് വീട്ടിലെത്തി.