pavi
പവിഴം ഗ്രൂപ്പിന്റെ കാലടിയിലെ പുതിയ പ്ലാന്റ് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി സ്വിച്ച് ഓൺ ചെയ്യുന്നു.

കൊച്ചി: അരി ഉത്പാദക വിപണന സ്ഥാപനമായ പവിഴം ഗ്രൂപ്പ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. പെരുമ്പാവൂരിലെ പവിഴം ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ എൽദോസ് കുന്നപ്പള്ളി എം.എൽ.എ., ഫാ. വർഗീസ് പൈനുങ്കൽ എന്നിവർ വിതരണം നിർവഹിച്ചു.

നാടൻ മഞ്ഞൾ ഉൾപ്പടെ കർഷകരിൽ നിന്ന് സംഭരിച്ച് പൊടിക്കുന്ന കാലടിയിലെ പുതിയ പ്ലാന്റ് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി സ്വിച്ച് ഓൺ ചെയ്തു. പവിഴം ഗ്രൂപ്പ് എം.ഡി. എൻ.പി. ആന്റണി, ഡയറക്ടർമാരായ റോബിൻ ജോർജ്, റോയി ജോർജ്, ഗോഡ്‌വിൻ ആന്റണി എന്നിവരുടെ മേൽനോട്ടത്തിലാണ് പുതിയ പ്ലാന്റിന്റെ പ്രവർത്തനം.